കെഎസ്-കെടിയു എറണാകുളം ഏരിയ സമ്മേളനം
സാമൂഹ്യസുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചുനൽകണം

കെഎസ്-കെടിയു എറണാകുളം ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സാമൂഹ്യസുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചുനൽകണമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസിയുടെ വേട്ടയാടൽ അവസാനിപ്പിക്കണമെന്നും കെഎസ്-കെടിയു എറണാകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
എം പി പത്രോസ് നഗറിൽ (കൊച്ചുകടവന്ത്ര ജിസിഡിഎ കമ്യൂണിറ്റി ഹാൾ) ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി കെ വിജയൻ അധ്യക്ഷനായി. വി എസ് സുർജിത് രക്തസാക്ഷിപ്രമേയവും ജാൻസി ജോഷി അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സി ടി വർഗീസ് പ്രവർത്തനറിപ്പോർട്ടും പി എ പീറ്റർ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. ഇ എം സലീം, എം എസ് ശോഭിതൻ, പി എം മനാഫ്, സിപിഐ എം ഏരിയ സെക്രട്ടറി സി മണി, എൻ കെ ഷാജി, വി എസ് പ്രദീപ് എന്നിവർ സംസാരിച്ചു.
മുതിർന്ന കർഷകത്തൊഴിലാളികളെ സമ്മേളനത്തിൽ ആദരിച്ചു. പൊതുസമ്മേളനം തിങ്കൾ വൈകിട്ട് ആറിന് പനമ്പിള്ളിനഗറിലെ വി എസ് അച്യുതാനന്ദൻ നഗറിൽ (കൈരളി ജങ്ഷൻ) മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: പി വി ശ്രീനിജിൻ (പ്രസിഡന്റ്), ടി കെ വിജയൻ (സെക്രട്ടറി), വി കെ രാമചന്ദ്രൻ (ട്രഷറർ).










0 comments