ad
Deshabhimani

ജില്ലയിൽ നാടകത്തിനായി 
തിയേറ്റർ സമുച്ചയം സ്ഥാപിക്കണം

നാടക് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 14, 2026, 03:00 AM | 1 min read

​കാഞ്ഞങ്ങാട് നാടക പ്രവർത്തനം ഊർജസ്വലമാക്കുന്നതിനായി ജില്ലയിൽ നാടകത്തിനായി തിയേറ്റർ സമുച്ചയം സ്ഥാപിക്കണമെന്നും മടിക്കൈ അമ്പലത്തുകരയിലെ ടി എസ് തിരുമുമ്പ് സ്മാരകം പ്രവർത്തനക്ഷമമാക്കണമെന്നും കാഞ്ഞങ്ങാട്ട് നടന്ന നാടകപ്രവർത്തകരുടെ കൂട്ടായ്മയായ നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹൊസ്ദുർഗ് ഗവ.സ്കൂളിലെ പി രഘുനാഥൻ നഗറിൽ സംസ്ഥാന സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ് വിജയൻ കാടകം അധ്യക്ഷനായി. റഫീഖ് മണിയങ്ങാനം, പ്രകാശൻ ചെങ്ങൽ, ഫ്രാൻസിസ് ഇരിങ്ങേൽ, സി ശ്രീരാജ്, മീനാക്ഷി രേഖ എന്നിവർ സംസാരിച്ചു. ഉദയൻ കാടകം അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം രാഘവൻ സ്വാഗതവും സുധാകരൻ കാടകം നന്ദിയും പറഞ്ഞു. അനുബന്ധ പരിപാടികളുടെ ഭാഗമായി നടത്തിയ സാംസ്‌കാരിക സദസ് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനംചെയ്തു. കലാ സാംസ്കാരിക പരിപാടികളും നടന്നു. ഭാരവാഹികൾ: റഫീഖ് മണിയങ്ങാനം (പ്രസിഡന്റ്), രാമകൃഷ്ണൻ വാണിയംപാറ, രവി പട്ടേന, സുധാ ലക്ഷ്മി, അജിതാരാജ് (വൈസ് പ്രസിഡന്റുമാർ), നന്ദകുമാർ മാണിയാട്ട് (സെക്രട്ടറി), സുധാകരൻ കാടകം, ചന്ദ്രൻ തൃക്കരിപ്പൂർ, സജിതകുമാരി, രാജേഷ് അഴീക്കോടൻ (ജോയിന്റ് സെക്രട്ടറിമാർ), വിജയൻ കാടകം (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home