Deshabhimani

കെഎസ്‌കെടിയു പറവൂർ ഏരിയ സമ്മേളനം

പൊക്കാളി നിലവികസന ഏജൻസി പുനരുജ്ജീവിപ്പിക്കണം

KSKTU

കെഎസ്‌കെടിയു പറവൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 24, 2026, 01:13 AM | 1 min read

പറവൂർ​


പ്രവർത്തനം നിലച്ച് നിശ്ചലാവസ്ഥയിലായ പൊക്കാളി നിലവികസന ഏജൻസിയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കണമെന്ന് കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ പറവൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്ഷേമപെൻഷനുകൾ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർനീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കരുത് എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.


ഏരിയ പ്രസിഡന്റ്‌ എൻ എസ് മനോജ് പതാക ഉയർത്തി. എം പി പത്രോസ് നഗറിൽ (പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ) നടന്ന പ്രതിനിധിസമ്മേളനം ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ കെ രഘു പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ്‌ എൻ സി ഉഷാകുമാരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എൻ എസ് മനോജ് അധ്യക്ഷനായി. കെ വി ബൈജു രക്തസാക്ഷിപ്രമേയവും ശാന്തിനി ഗോപകുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു.


ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് ഷൈല, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഇ എം സലിം, സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, കെ കെ ശാന്ത, പി കെ സോമൻ, എം എ രശ്മി, ലീന വിശ്വൻ, എം കെ സുരേന്ദ്രൻ, സി വി ചന്ദ്രൻ, എം സി സജീവ്, കെ എൻ ബിജു എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: എൻ എസ് മനോജ് (പ്രസിഡന്റ്‌), ശാന്തിനി ഗോപകുമാർ, കെ എൻ ബിജു (വൈസ് പ്രസിഡന്റുമാർ), എ കെ രഘു (സെക്രട്ടറി), കെ വി ബൈജു, ശാന്ത സുബ്രഹ്മണ്യൻ (ജോയിന്റ്‌ സെക്രട്ടറിമാർ), കെ കെ സതീശൻ (ട്രഷറർ).


വ്യാഴം വൈകിട്ട് അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. പറവൂർ ടാക്സി സ്റ്റാൻഡിൽ (വി എസ് അച്യുതാനന്ദൻ നഗർ) നടക്കുന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home