ഇന്ധന വിലവർധന പിൻവലിക്കുക: കെഎസ്‌കെടിയു

കെഎസ്‌കെടിയു മൂവാറ്റുപുഴ മേഖലാ പ്രവർത്തകയോഗം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
ഇന്ധന വിലവർധന പിൻവലിക്കണമെന്ന് കെഎസ്‌കെടിയു മൂവാറ്റുപുഴ മേഖലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് കേന്ദ്രങ്ങളിലും 20ന് വൈകിട്ട് നാലിന് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും.
കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി അധ്യക്ഷയായി.
ജില്ലാ സെക്രട്ടറി ടി സി ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി അശോകൻ. ജിഷ ശ്യാം, ജില്ലാ ട്രഷറർ എൻ എസ് സജീവൻ, മൂവാറ്റുപുഴ ഏരിയ സെക്രട്ടറ കെ ടി രാജൻ എന്നിവർ സംസാരിച്ചു.










0 comments