കെഎസ്‌കെടിയു കോലഞ്ചേരി ഏരിയ സമ്മേളനം
സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിലെത്തിക്കണം

കെഎസ്‌കെടിയു കോലഞ്ചേരി ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു
കോലഞ്ചേരി
സാമൂഹ്യ സുരക്ഷാ പെൻഷൻ സഹകരണ സംഘങ്ങൾവഴി വീടുകളിലെത്തിച്ച് നൽകിയിരുന്നത് പുനഃസ്ഥാപിക്കണമെന്ന് കെഎസ്‌കെടിയു കോലഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ബ്രഹ്മപുരം കെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽനിന്ന് ശുചിമുറിമാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിൽ പ്രതിഷേധിച്ച് സമരസമിതി നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ സർക്കാരും ജില്ലാ ഭരണകേന്ദ്രവും അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സി സി കുറുമ്പൻ നഗറിൽ (പട്ടിമറ്റം എസ്എൻഡിപി ഹാൾ) ചേർന്ന പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി ജയൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി കെ വർഗീസ്, ജില്ലാ ട്രഷറർ എൻ എസ് സജീവൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, കെ പി അശോകൻ, ജിൻസ് ടി മുസ്‌തഫ, പി ടി കുമാരൻ, എസ് തങ്കപ്പൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ബി ജയൻ (പ്രസിഡന്റ്), എ ആർ വിലാസിനി, പി വി റെജി (വൈസ് പ്രസിഡന്റുമാർ), ജിൻസ് ടി മുസ്തഫ (സെക്രട്ടറി), ഷീജ അശോകൻ, ടി എൻ സാജു (ജോയിന്റ് സെക്രട്ടറിമാർ), പി വി ഐസക് (ട്രഷറർ). ഞായറാഴ്ച പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് അഞ്ചിന് പട്ടിമറ്റം തെക്കേ കവലയിൽനിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്യും.










0 comments