ad
Deshabhimani

വഴിത്തോട് വൃത്തിയാക്കി നീരൊഴുക്ക്‌ 
സുഗമമാക്കണം: കെഎസ്‌കെടിയു

KSKTU

പായലും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച വഴിത്തോട്

വെബ് ഡെസ്ക്

Published on Jun 30, 2026, 01:57 AM | 1 min read

നെടുമ്പാശേരി


നെടുമ്പാശേരി പഞ്ചായത്തിലെ വഴിത്തോട് ഉടൻ വൃത്തിയാക്കി നീരൊഴുക്ക്‌ സുഗമമാക്കണമെന്ന് കെഎസ്‌കെടിയു ആവശ്യപ്പെട്ടു.


ചെറിയ വാപ്പാലശേരി, വലിയ വാപ്പാലശേരി തുടങ്ങി ആറ് വാർഡുകളിലൂടെ സഞ്ചരിച്ച് മേയ്ക്കാട് വേതുചിറവഴി മാഞ്ഞാലിത്തോട്ടിൽ അവസാനിക്കുന്നതാണ്‌ വഴിത്തോട്. നിലവിൽ പായലും പുല്ലുംനിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്. ഇതുമൂലം സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളുടെ സമീപത്തുള്ള വീടുകളിലും വെള്ളംകയറുന്ന അവസ്ഥയാണ്.


നെടുമ്പാശേരി പഞ്ചായത്ത് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും തോട് വൃത്തിയാക്കിയിട്ടില്ല. മഴ കനത്തതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്. നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആലുവ ഏരിയ കമ്മിറ്റി ട്രഷറർ എ വി സുനിൽ, നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ പി കെ അജി, സെക്രട്ടറി ടി ആർ ദീപു എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home