ad
Deshabhimani

സംസ്ഥാന സമ്മേളനത്തിന്‌ സ്വാഗതസംഘമായി ​

KSFE

കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം 
കെ വി മനോജ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 10, 2026, 01:38 AM | 1 min read

കൊച്ചി


കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ (സിഐടിയു) ആറാം സംസ്ഥാന സമ്മേളനം ജൂൺ 14ന് എറണാകുളത്ത് ചേരും. എറണാകുളം പപ്പൻചേട്ടൻ സ്മാരക ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ് ഉദ്‌ഘാടനം ചെയ്തു.


അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ ഷാജൻ അധ്യക്ഷനായി. കെഎസ്എഫ്ഇ ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം സി സുനിൽകുമാർ, കെഎസ്എഫ്ഇ റിട്ട. എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ഷമീല, കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ രാജു കലേശൻ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: പി കെ ഷാജൻ (പ്രസിഡന്റ്‌), ആർ ആനന്ദസ്വാമി (സെക്രട്ടറി), എം കണ്ണൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home