ad
Deshabhimani

സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ചു

ksfe

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റി കെഎസ്എഫ്ഇ റൂറൽ റീജണൽ ഓഫീസിനുമുന്നിൽ 
നടത്തിയ പ്രതിഷേധം സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ കെ ജെ എയ്ഞ്ചൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 12:49 AM | 1 min read

പെരുമ്പാവൂർ


കെഎസ്എഫ്ഇയിലെ വലതുപക്ഷ യൂണിയൻ നടത്തുന്ന സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിലുള്ള കെഎസ്എഫ്ഇ എറണാകുളം റൂറൽ റീജണൽ ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം നടത്തി.


സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ കെ ജെ എയ്ഞ്ചൽ ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എ എസ് സിന്ധു അധ്യക്ഷയായി. ഓഫീസേഴ്സ് യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ കെ എ ആശാമോൾ, ജില്ലാ ട്രഷറർ സബിത കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home