സ്ഥലംമാറ്റ മാനദണ്ഡം അട്ടിമറിക്കരുത്
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ആലുവ ഡിവിഷൻ ഓഫീസ് മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കെഎസ്ഇബിയിലെ സ്ഥലംമാറ്റ മാനദണ്ഡം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പൊതുസ്ഥലംമാറ്റം ഉടൻ നടത്തുക, അനധികൃത വർക്കിങ് അറേഞ്ച്മെന്റ് ഉത്തരവുകൾ പിൻവലിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്കരണ നടപടി ആരംഭിക്കുക, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലയിലെ ഡിവിഷൻ, സർക്കിൾ ഓഫീസകൾക്കുമുന്നിൽ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു.
സിഐടിയു ദേശീയ സെക്രട്ടറി ദീപ കെ രാജൻ എറണാകുളത്തും സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഇക്ബാൽ ആലുവയിലും സംസ്ഥാന ഭാരവാഹികളായ സി എൽ ലീഷ് അങ്കമാലിയിലും കെ കെ പൗർണമി പറവൂരിലും എൻ ഉണ്ണിക്കൃഷ്ണൻ തൃപ്പൂണിത്തുറയിലും ഉദ്‌ഘാടനം ചെയ്‌തു.










0 comments