Deshabhimani

വൈദ്യുതിജീവനക്കാർ വിജയദിനം ആചരിച്ചു

kseb

ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആലുവ ഡിവിഷൻ ഓഫീസിനുമുന്നിൽ നടന്ന വിജയദിനാഘോഷം ഡിവിഷൻ സെക്രട്ടറി ടി എം സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 03:18 AM | 1 min read

ആലുവ


ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരം വൈദ്യുതിമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതിന്റെ ഭാഗമായി സംസ്ഥാനമാകെ സമരവിജയദിനം ആചരിച്ചു.


ആലുവ ഡിവിഷൻ ഓഫീസിനുമുന്നിൽ നടന്ന വിജയദിനം ഡിവിഷൻ സെക്രട്ടറി ടി എം സുമേഷ് ഉദ്ഘാടനം ചെയ്തു. എ ഡി ഷൈജു, ഐ ആർ രാജേഷ്, സി പി ഇന്ദ്രജിത്ത് എന്നിവർ സംസാരിച്ചു,


കരാർത്തൊഴിലാളികളുടെ വേതനം നൽകുക, ജനറൽ ട്രാൻസ്ഫർ ഉടൻ നടത്തുക, അന്യായമായ സസ്പെൻഷൻ നടപടി പിൻവലിക്കുക, ക്യാപെക്സ് മോഡൽ സ്‌മാർട്ട് മീറ്റർ പദ്ധതി അട്ടിമറിച്ചുകൊണ്ടുള്ള സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം വൈദ്യുതിഭവനുമുന്നിൽ സമരം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home