‘വൈദ്യുതി സുരക്ഷാസ്പർശം’ പദ്ധതി ഉദ്ഘാടനം ചെയ്തു

ചൊവ്വര ജനകീയ വായനശാല നടപ്പാക്കുന്ന ‘വൈദ്യുതി സുരക്ഷാസ്പർശം’ പദ്ധതി ആലുവ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ എ രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു
കാലടി
ചൊവ്വര ജനകീയ വായനശാല, കൊച്ചി എയർപോർട്ട് റോട്ടറി ക്ലബ്, ലെഗ്രാൻഡ് കമ്പനി, കെഎസ്ഇബി ചൊവ്വര സെക്ഷൻ, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നിവചേർന്ന് നടപ്പാക്കുന്ന "വൈദ്യതി സുരക്ഷാസ്പർശം' പദ്ധതി ആലുവ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ എ രാജേഷ് ഉദ്ഘാടനം ചെയ്തു.
ജനകീയ വായനശാല പ്രസിഡന്റ് കെ കെ ഷൈസൻ അധ്യക്ഷനായി. വൈദ്യുതാഘാതം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങളില്ലാത്ത ബിപിഎൽ കുടുംബങ്ങളിൽ ആർസിസിബി ഘടിപ്പിക്കുന്നതിനാണ് പദ്ധതി. ആദിശങ്കര എൻജിനീയറിങ് കോളേജിലെ 31 വിദ്യാർഥികൾ 101 വീടുകളിൽ വൈദ്യുതി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ പങ്കാളികളായി. പഞ്ചായത്തംഗം കെ വിപിൻദാസ്, ചൊവ്വര സഹകരണ ബാങ്ക് പ്രസിഡന്റ് ഒ എൻ ഗോപാലകൃഷ്ണൻ, പി ജി വേണുഗോപാൽ എന്നിവർ സംസാരിച്ചു.










0 comments