ad
Deshabhimani

കാറ്റിൽ വ്യാപക കൃഷിനാശം

Krishi Nasham

കാറ്റിൽ നശിച്ച പോത്താനിക്കാട് കാക്കുടിയിൽ സാബു വർഗീസിന്റെ ഏത്തവാഴക്കൃഷി

വെബ് ഡെസ്ക്

Published on Apr 22, 2026, 01:18 AM | 1 min read

കവളങ്ങാട്

തിങ്കളാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും കോതമംഗലം താലൂക്കിൽ വ്യാപക കൃഷിനാശം. കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്താനിക്കാട്, വാരപ്പെട്ടി പഞ്ചായത്തുകളിലാണ് കൃഷിനാശം കൂടുതലായി ഉണ്ടായത്. 17 ഓളം കർഷകരുടെ 635 കുലച്ച ഏത്തവാഴകൾ, 300 കുലയ്‌ക്കാത്ത വാഴകൾ, കായ്ക്കുന്ന 6 ജാതികൾ എന്നിവ നശിച്ചിട്ടുണ്ട്. 3.15 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമികകണക്ക്. കൂടുതൽ നാശനഷ്ടമുണ്ടായത് പോത്താനിക്കാട് പഞ്ചായത്തിലാണ്. പോത്താനിക്കാട് കാക്കുടിയിൽ സാബു വർഗീസിന്റെ 175 കുലച്ച ഏത്തവാഴകളും വാരപ്പെട്ടി ഇഞ്ചൂർ ചിറങ്ങരയിൽ മുഹമ്മദിന്റെ 135 കുലച്ച ഏത്തവാഴകളും ഒടിഞ്ഞുനശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home