പുതുചരിത്രം തീർത്ത് കോട്ടപ്പടി

നവീകരിച്ച കോട്ടപ്പടി സൗത്ത് എൽപി സ്കൂളിന്റെ ബഹുനില മന്ദിരം
ജോഷി അറയ്ക്കൽ
Published on Oct 12, 2025, 02:08 AM | 1 min read
കോതമംഗലം
സമസ്ത മേഖലകളിലും സമാനതകളില്ലാതെ വികസനത്തിന്റെ പുതുചരിത്രം തീർക്കുകയാണ് കോട്ടപ്പടി പഞ്ചായത്ത്. എൽഡിഎഫ് ഭരണസമിതി ജനമനസ്സറിഞ്ഞ് നടപ്പാക്കിയ വികസനപദ്ധതികൾ മികവിന്റെ നേർക്കാഴ്ചകളായി. പാർപ്പിടം, ഗതാഗതം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചു. ലൈഫ് ഭവന പദ്ധതിയിൽ 252 വീടുകൾ പൂർത്തിയാക്കി സമീപ പഞ്ചായത്തുകൾക്ക് മാതൃകയായി.
കുടിവള്ളപദ്ധതികൾക്കായി 2.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സാക്ഷ്യംവഹിച്ചു. പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾ ഭൗതിക സാഹചര്യങ്ങൾകൊണ്ടും അക്കാദമിക മികവുകൊണ്ടും മുഖ്യധാരയിലേക്ക് ഉയർന്നു. പാനിപ്ര ഗവ. യുപി സ്കൂൾ, കോട്ടപ്പടി നോർത്ത് എൽപി സ്കൂൾ എന്നിവയ്‌ക്ക് രണ്ടുകോടി രൂപ ചെലവഴിച്ച് അടിസ്ഥാന വികസനസൗകര്യമുണ്ടാക്കി. നോർത്ത് എൽപി സ്കൂളിൽ ഓപ്പൺ സ്റ്റേഡിയം, ആധുനിക അടുക്കള, ചുറ്റുമതിൽ എന്നിവ നിർമിച്ചതിനൊപ്പം സൗത്ത് എൽപി സ്കൂളിന് ബഹുനില കെട്ടിടവുമായി. മൃഗസംരക്ഷണം, ക്ഷീരവികസനം, വനിത–വയോജന ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകി പൂർത്തിയാക്കി. വിവിധ മേഖലകളിലെ വികസനമുന്നേറ്റങ്ങളുടെ ഭാഗമായി രണ്ടുതവണ കായകൽപ്പ് പുരസ്കാരം, ആർദ്ര കേരള പുരസ്കാരം, എൻക്യുഎഎസ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ പഞ്ചായത്തിനെ തേടിയെത്തി. സംസ്ഥാന സർക്കാരിന്റെയും ആന്റണി ജോൺ എംഎൽഎയുടെയും പിന്തുണ പ്രവർത്തനങ്ങൾക്ക് കരുത്തായതായി പ്രസിഡന്റ് മിനി ഗോപി പറഞ്ഞു.
25 അതിദരിദ്രരെ മുഖ്യധാരയിൽ എത്തിച്ചു
എസ്-സി, ബിപിഎൽ കുടുംബങ്ങൾക്ക് കെ ഫോൺ നൽകി
അങ്കണവാടികൾ മികവിന്റെ കേന്ദ്രങ്ങളായി
എഎച്ച്എസി സബ്സെന്ററും വെറ്ററിനറി സബ്സെന്ററും ഗ്രാമീണ റോഡുകളും നവീകരിച്ചു
മാലിന്യമുക്ത പഞ്ചായത്തായി
പാലിയേറ്റീവ് രോഗികൾക്ക് കരുതൽ
സംസ്ഥാനത്ത് മാതൃകയായി കേരഗ്രാമം പദ്ധതിക്ക് തുടക്കമിട്ടു
വെളിച്ചം പദ്ധതിയിൽ മിനിമാക്സ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് എന്നിവ സ്ഥാപിച്ചു









0 comments