ad
Deshabhimani

കയ്യുത്തിയാൽ എസ്-സി ഫ്ലാറ്റ് കാടുകയറി ; യുഡിഎഫിനെതിരെ പ്രതിഷേധം

Koovappady Panchayath
വെബ് ഡെസ്ക്

Published on Dec 02, 2025, 02:00 AM | 1 min read


പെരുമ്പാവൂർ

കൂവപ്പടി പഞ്ചായത്ത് കയ്യുത്തിയാലിൽ നിർമിച്ച എസ്‌സി ഫ്ലാറ്റ് ഉപഭോക്താക്കൾക്ക് കൈമാറാത്തതിൽ യുഡിഎഫിനെതിരെ പ്രതിഷേധം വ്യാപകം. 2015 സെപ്തംബർ 30ന് യുഡിഎഫ് ഭരണസമിതി ഉദ്ഘാടനം നടത്തിയിട്ടും ഉപഭോക്താക്കൾക്ക് വിട്ടുനൽകാത്ത ഫ്ലാറ്റ്‌ കാടുകയറി നശിക്കുകയാണ്‌. കോൺഗ്രസിലെ അധികാര തർക്കത്താൽ ഭരണം മുരടിച്ചതിനാൽ ലൈഫ് പദ്ധതി ഉൾപ്പെടെ ജനകീയ പദ്ധതികളെല്ലാം അവതാളത്തിലായി.


കയ്യുത്തിയാലിൽ രണ്ട് ഇരുനില കെട്ടിടങ്ങളിലായി നാലു കുടുംബങ്ങൾക്ക് താമസിക്കാവുന്ന വിധത്തിൽ ഒരേക്കറിലാണ് എസ്‌സി ഫ്ലാറ്റ് നിർമിച്ചത്. 10 വർഷമായി വീടില്ലാത്ത കുടുംബങ്ങൾ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയിട്ടും ഫ്ലാറ്റ്‌ അനുവദിക്കാനായിട്ടില്ല. ഫ്ലാറ്റിനുസമീപം എസ്‌സി കുടുംബങ്ങൾ കുടിലുകെട്ടി താമസിക്കുകയാണ്. ഒരു വർഷംമുമ്പ് ഇതേസ്ഥലത്ത് എസ്‌സി കമ്യൂണിറ്റി ഹാളും നിർമിച്ചിരുന്നു. ഉദ്ഘാടന ദിവസംതന്നെ അതിന്‌ പൂട്ടിട്ടു.


പതിനഞ്ച്‌ വർഷമായി കൂവപ്പടി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി നിർമിച്ച പദ്ധതികളെല്ലാം ഉദ്ഘാടനം ചെയ്തതല്ലാതെ പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് കൈമാറിയിട്ടില്ല. മദ്രാസ് കവലയിൽ നിർമാണം പൂർത്തിയാക്കിയ എസ്‌സി കമ്യൂണിറ്റി ഹാളും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home