കുതിച്ച കൂത്താട്ടുകുളത്തെ ചതിച്ച് യുഡിഎഫ്

എൽഡിഎഫ് ഭരണത്തിൽ താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തിയ കൂത്താട്ടുകുളം കുടുംബാരോഗ്യകേന്ദ്രം
എൽദോ ജോൺ
Published on Oct 28, 2025, 02:17 AM | 1 min read
കൂത്താട്ടുകുളം
നാലരവർഷം ഭരിച്ച എൽഡിഎഫ് ഭരണസമിതിയുടെ കരുത്തിൽ വികസനട്രാക്കിൽ കുതിക്കുകയായിരുന്നു കൂത്താട്ടുകുളം നഗരസഭ. കുതിരക്കച്ചവടത്തിലൂടെ എൽഡിഎഫിന്റെ ഭരണം യുഡിഎഫ് അട്ടിമറിക്കുകമാത്രമല്ല, നാടിനെയും നാട്ടുകാരെയും ചതിക്കുകകൂടി ചെയ്തു. വികസനം അട്ടിമറിച്ച യുഡിഎഫിനോട് സമ്മതിദാനത്തിലൂടെ കണക്കുതീർക്കാൻ തയ്യാറെടുക്കുകയാണ് നാട്. എൽഡിഎഫ് ഭരണത്തിൽ ആരോഗ്യം, ശുചിത്വം - മാലിന്യനിർമാർജനം, ലൈഫ് ഭവനപദ്ധതി, പശ്ചാത്തലവികസനം, വിദ്യാഭ്യാസമേഖല, ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ള മേഖലകളിൽ മികവ് കൈവരിച്ചു.
എല്‍ഡിഎഫ് നാടിന് നല്‍കിയത്
ജില്ലയിലെ ജില്ലയിൽ ആദ്യത്തെ സമ്പൂർണ ശുചിത്വ നഗരസഭ
അതിദരിദ്രര്‍ ഇല്ലാത്ത നഗരസഭയെന്ന നേട്ടം ജില്ലയിൽ ആദ്യം കൈവരിച്ചത് കൂത്താട്ടുകുളം
കേന്ദ്ര സർക്കാർ സ്റ്റാർ റേറ്റിങ് ലഭിച്ച നഗരസഭകളിൽ ഒന്ന്
അപേക്ഷിച്ച എല്ലാവർക്കും ലൈഫ് വീടുകൾ, 311 പേർക്കായി 10.34 കോടി
250 വീടുകളുടെ അറ്റകുറ്റപ്പണിക്ക് 1.56 കോടി
ഭൂഭവനരഹിതർക്ക് സ്ഥലവും വീടും
ഫാമിലി ഹെൽത്ത് സെന്റർ താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തി
ഗവ.ആശുപത്രി 32 ലക്ഷം രൂപ മുടക്കി ഒപി കെട്ടിടം നവീകരിച്ചു
ഡോക്ടർ സ്‌റ്റാഫ് സേവനം ഉറപ്പാക്കി
ലാബ്, എക്‌സ്‌റേ, ഫിസിയോതെറാപ്പി, ആംബുലൻസ്, സെക്യൂരിറ്റി, ഫാർമസിസ്റ്റ്, 400 ഇനം അധികമരുന്നുകൾ
24 മണിക്കൂർ ഒപി
ഡയാലിസിസ് സൗകര്യ ത്തിന് 25 ലക്ഷം
ഇടയാർ സബ് സെന്ററിന് 50 ലക്ഷം
ചെള്ളയ്ക്കപ്പടി ആയുർവേദ ആശുപത്രി 60 കിടക്കകളുള്ള മികച്ച ആശുപത്രിയാക്കി മാറ്റി, ഒരുകോടിയുടെ പുതിയ മന്ദിരവും ഒരുക്കി
കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിന് ഒരുകോടി രൂപയുടെ ഹൈടെക് മന്ദിരം കൂത്താട്ടുകുളം, ഇടയാർ, വടകര എന്നീ ഗവ. എൽപി സ്‌കൂളുകളിൽ വികസനത്തിന് 64 ലക്ഷം
കലിക്കറ്റ് ജങ്ഷനിൽ ടേക് എ ബ്രേക്
14-–ാം ഡിവിഷനിലെ കെ ആർ നാരായണൻ സെറ്റിൽമെന്റ് നഗറിന് ഒരുകോടിയുടെ പദ്ധതി
റോഡുകൾക്ക് 5 കോടി രൂപ ചെലവഴിച്ചു
സി ജെ സ്മാരക ലൈബ്രറിയും പാർക്കും നവീകരിച്ചു










0 comments