ad
Deshabhimani

നേട്ടവുമായി കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോ

ആനവണ്ടിയിലെ
501 വിനോദയാത്രകൾ

Koothattukulam ksrtc dipot

കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോയുടെ ബജറ്റ്‌ ടൂറിസം 501–ാം യാത്രയിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jul 15, 2026, 12:59 AM | 1 min read

കൂത്താട്ടുകുളം

​കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോയുടെ ബജറ്റ് ടൂറിസം 501 യാത്രകൾ പൂർത്തീകരിച്ച് കുതിപ്പ് തുടരുന്നു. 2022 ഏപ്രിൽ 10ന് ആരംഭിച്ച ആനവണ്ടി വിനോദയാത്ര 1550 ദിവസംകൊണ്ടാണ് നേട്ടം കൈവരിച്ചത്. ഇരുപതിനായിരത്തോളം യാത്രികർ പങ്കാളികളായി. ഇടുക്കി ജില്ലയിലെ അഞ്ചുരുളിയിലേക്കായിരുന്നു ആദ്യയാത്ര. മൂന്നാർ, വാഗമൺ, ഗവി, മലക്കപ്പാറ, കടലുണ്ടി, മലമ്പുഴ, പരുന്തുംപാറ, രാമക്കൽമേട്, ആഴിമല, ആറ്റുകാൽ, പൊന്മുടി, മൂകാംബിക, കൊട്ടിയൂർ, പഞ്ചപാണ്ഡവയാത്ര, നാലമ്പലദർശനം തുടങ്ങിയവയാണ് പ്രധാന യാത്രകൾ.


സംസ്ഥാനത്തുതന്നെ ബജറ്റ് ടൂറിസം ട്രിപ്പുകളിലൂടെ ഏറ്റവും കൂടുതൽ വരുമാനം കണ്ടെത്തുന്ന ഡിപ്പോകളിലൊന്നായി കൂത്താട്ടുകുളം മാറി.

ഞായറാഴ്ച 500 യാത്രകൾ തികഞ്ഞത്‌ രണ്ട് ബസുകളിലായി നടന്ന മൂന്നാർയാത്രയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. രണ്ട് ബസിലെ ജീവനക്കാരെയും മെമന്റോ നൽകി അനുമോദിച്ചു.

ജില്ലാ -കോ–ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം, സി എസ് രാജീവ്‌ കുമാർ, നിഷു സോമൻ, പി ബി ബിജു, പി എ ബിനോയ്‌ എന്നിവർ അനുമോദനം ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home