കൂത്താട്ടുകുളം അഗ്നിരക്ഷാനിലയം പതിനഞ്ചാം വര്‍ഷത്തിലേക്ക്

കൂത്താട്ടുകുളം
കൂത്താട്ടുകുളം അഗ്നിരക്ഷാനിലയത്തിന്റെ പ്രവര്‍ത്തനം പതിനഞ്ചാം വർഷത്തിലേക്ക് കടന്നു. 2011 ലാണ് നിലയം പ്രവർത്തനം തുടങ്ങിയത്. കൂത്താട്ടുകുളം പഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടത്തിലാണ് നിലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥലം വകുപ്പിന് വിട്ടുനൽകുന്ന പ്രവർത്തനം അടുത്തയിടെ പൂർത്തിയായി. സിവിൽ ഡിഫൻസ് വളന്റിയേഴ്സും നിലയവുമായി ബന്ധപ്പെട്ട് വിജയകരമായി പ്രവർത്തിച്ചുവരുന്നതായി സ്റ്റേഷൻ ഓഫീസർ ആർ രാജേഷ് കുമാർ പറഞ്ഞു.










0 comments