നേപത്ഥ്യയിൽ രാവണാങ്കം അരങ്ങേറി

മൂഴിക്കുളം നേപത്ഥ്യയുടെ കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മാർഗി മധു ചാക്യാർ ചിട്ടപ്പെടുത്തിയ ‘രാവണാങ്കം’ കൂടിയാട്ടം അരങ്ങേറിയപ്പോൾ
നെടുമ്പാശേരി
മൂഴിക്കുളം നേപത്ഥ്യയുടെ 17-–ാമത് കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മാർഗി മധു ചാക്യാർ ചിട്ടപ്പെടുത്തിയ ‘രാവണാങ്കം’ കൂടിയാട്ടം അരങ്ങേറി.
പഞ്ചവടിയിൽ വസിക്കുന്ന സീതയുടെ പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്നേഹവും കരുതലും ആവിഷ്കരിച്ചായിരുന്നു രംഗാവതരണം. വൃക്ഷങ്ങളെ നനയ്ക്കുകയും മാൻകുട്ടികൾക്ക് വെള്ളം നൽകുകയും പക്ഷികൾക്ക് ധാന്യങ്ങൾ കൊടുക്കുകയും കുട്ടിയാനയ്‌ക്ക് തളിരിലകൾ നൽകുകയും ചെയ്യുന്ന സീതയുടെ ജീവിതചിത്രമാണ് അവതരിപ്പിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന രംഗങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചു.
സീതയായി ഡോ. ഇന്ദുജിയും താപസിയായി നേപത്ഥ്യ ഭദ്രയും അരങ്ങിലെത്തി. ശ്രീരാമന്റെ പ്രവേശം നേപത്ഥ്യ രാഹുൽ ചാക്യാർ അവതരിപ്പിച്ചു. വിദേശികളടക്കം നിറഞ്ഞ സദസ്സ് രംഗാവതരണം ആസ്വദിച്ചു. രാവണാങ്കം 24ന് സമാപിക്കും.









0 comments