കൊച്ചി മെട്രോ രണ്ടാംഘട്ടം
ഗതാഗതക്കുരുക്കിന് പരിഹാരവുമായി കെഎംആർഎൽ എംഡി

പാലാരിവട്ടം - കാക്കനാട് പാതയിലെ വാഴക്കാല മെട്രോ സ്‌റ്റേഷൻ നിർമാണ പുരോഗതി കെഎംആർഎൽ എംഡി ജി പ്രിയങ്ക വിലയിരുത്തുന്നു
കാക്കനാട്
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തെത്തുടർന്നുള്ള ഗതാഗതക്കുരുക്കിന് പരിഹാരവുമായി കെഎംആർഎൽ എംഡി ജി പ്രിയങ്ക. കലൂർ ജെഎൽഎൻ സ്റ്റേഡിയംമുതൽ കാക്കനാട് സ്മാർട്ട് സിറ്റിവരെയുള്ള പദ്ധതി പ്രദേശങ്ങളിൽ നേരിട്ടെത്തി റോഡുകളിലെ നിർമാണപുരോഗതിയും യാത്രാപ്രശ്നങ്ങളും അവർ വിലയിരുത്തി.
പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിക്കുസമീപം, ആലിൻചുവട്, വാഴക്കാല പ്രദേശങ്ങളിലെ യാത്രാതടസ്സം പരിഹരിക്കാൻ ആർടിഒയുമായി ചേർന്ന് അടിയന്തര നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തൂണുകളുടെ പണി പൂർത്തിയായ ഭാഗങ്ങളിൽ ബാരിക്കേഡുകൾ മാറ്റുകയോ റോഡിലേക്ക് അടുപ്പിച്ചുവയ്‌ക്കുകയോ ചെയ്ത് റോഡിന്റെ വീതികൂട്ടും. പാലാരിവട്ടം, പടമുകൾ സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമാണം വേഗത്തിലാക്കാനും കെഎസ്ഇബി അടക്കമുള്ള വകുപ്പുകളിലെ ജോലികൾ സമയബന്ധിതമായി തീർക്കാനും എംഡി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടർ എ ഷാജഹാൻ, ആർടിഒ ബിജു ഐസക്, കെഎംആർഎൽ ഡയറക്ടർ ഡോ. എം പി രാം നവാസ് എന്നിവരും കൂടെയുണ്ടായിരുന്നു.










0 comments