ad
Deshabhimani

ഹാര്‍ബര്‍ തുറന്നു; ചെമ്മീൻ ചാകര

kochi harbour
വെബ് ഡെസ്ക്

Published on Aug 19, 2025, 02:43 AM | 1 min read

മട്ടാഞ്ചേരി

തൊഴിലാളികളുടെ കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായിരുന്ന കൊച്ചി ഫിഷറീസ്‌ ഹാര്‍ബര്‍ നാലു ദിവസത്തിനുശേഷം തുറന്നപ്പോള്‍ ചെമ്മീൻ ചാകര. നിറയെ നാരന്‍ ചെമ്മീനുകളുമായി ബോട്ടുകള്‍ കയറി. ബോക്സിന് 45,000 രൂപവരെ ലഭിച്ചു. ട്രോളിങ് നിരോധനം കഴിഞ്ഞ് ഹാര്‍ബര്‍ തുറന്നെങ്കിലും മീന്‍ കയറ്റിറക്ക് തൊഴിലാളികളുടെ കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് പ്രവർത്തനം സ്തംഭനാവസ്ഥയിലായിരുന്നു. കൂലിത്തര്‍ക്കം ഒത്തുതീര്‍ന്നതോടെയാണ്‌ ഹാർബർ പ്രവർത്തനം സാധാരണനിലയിലായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home