Deshabhimani

കൊച്ചി പുസ്തകോത്സവം 
സമാപിച്ചു

kochi-bood-fair

‘മലയാള സിനിമയും സാഹിത്യവും’ വിഷയത്തിൽ നടന്ന സെമിനാറിൽ 
എസ്‌ ഹരീഷ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 12, 2026, 03:10 AM | 1 min read

കൊച്ചി

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവവും സാഹിത്യോത്സവവും സമാപിച്ചു. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ 117 സ്റ്റാളുകളാണ്‌ മേളയിലുണ്ടായിരുന്നത്‌. മൂന്നുദിവസങ്ങളിലായി നടന്ന പുസ്കകോത്സവത്തിൽ ആകർഷകമായ വിലക്കുറവിൽ പുസ്തകങ്ങൾ സ്വന്തമാക്കാൻ അഞ്ഞൂറിലധികം ഗ്രന്ഥശാലകളും പൊതുജനങ്ങളും എത്തി. കോളേജ്‌ സാഹിത്യവേദിയുമായി ചേർന്നാണ്‌ സാഹിത്യോത്സവം സംഘടിപ്പിച്ചത്‌.


സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി ക‍ൗൺസിലംഗം ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഷാജി ജോർജ്‌ പ്രണത അധ്യക്ഷനായി. സെക്രട്ടറി പി ജി സജീവ്‌, കവയിത്രി രവിത ഹരിദാസ്‌, പി ആർ രഘു, സുമി ജോയി ഒലിയപ്പുറം, ഡോ. രാജി കെ പോൾ, രഥീഷ്‌കുമാർ കെ മാണിക്യമംഗലം, ഡി ആർ രാജേഷ്‌ എന്നിവർ സംസാരിച്ചു.


രാവിലെ ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി നോവലിന്റെ 50–-ാം വാർഷികത്തോടനുബന്ധിച്ച് ‘മലയാള സിനിമയും സാഹിത്യവും’ വിഷയത്തിൽ നടന്ന സെമിനാറിൽ പി എഫ്‌ മാത്യൂസ്‌, എസ്‌ ഹരീഷ്‌, ഡോ. അജു കെ നാരായണൻ എന്നിവർ സംസാരിച്ചു. ദിലീപ്‌ രാജ്‌ മോഡറേറ്ററായി. ഹ്യൂമൻ ലൈബ്രറിയിൽ ലോക മാസ്റ്റേഴ്‌സ്‌ അത്‌ലറ്റിക്‌സ്‌ മെഡൽ ജേതാവ്‌ എം ജെ ജേക്കബ്‌ മുഖ്യാതിഥിയായി. ടി ആർ വിനോയ്‌കുമാർ മോഡറേറ്ററായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home