ബിനാലെ ആറാംപതിപ്പ് : ആരതി ലോഹ്യ രക്ഷാധികാരി

കൊച്ചി
കൊച്ചി - മുസിരിസ് ബിനാലെ (കെഎംബി) ആറാംപതിപ്പിന്റെ പ്ലാറ്റിനം രക്ഷാധികാരിയായി ജീവകാരുണ്യ പ്രവര്‍ത്തക ആരതി ലോഹ്യ. കെഎംബിക്ക് ഒരു വര്‍ഷത്തെ ഗ്രാന്റ് ആരതി നൽകി. സമകാലീന കലയ്ക്കുള്ള പ്രധാന ആഗോള വേദിയായി ബിനാലെയെ പരിപോഷിപ്പിക്കുന്നതില്‍ ആരതി ലോഹ്യയ്ക്കുള്ള പ്രതിബദ്ധതയാണ് ഗ്രാന്റെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കലാപ്രവർത്തകകൂടിയാണ് ഇന്ത്യന്‍ വംശജയായ ആരതി ലോഹ്യ.
യുകെയിലെ എസ്പി ലോഹ്യ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും ഇന്ത്യയിലെ അഡ്വൈസറി ബോര്‍ഡ് ഡയറക്ടറുമാണ്. ലോകമെമ്പാടുമുള്ള മികച്ച 200 ആര്‍ട്ട് കലക്ടര്‍മാരില്‍ ഒരാളായി ആര്‍ട്ട്ന്യൂസ് 2024-ല്‍ ആരതിയെ തെരഞ്ഞെടുത്തിരുന്നു. നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാംലക്കം ഡിസംബര്‍ 12-ന് തുടങ്ങി 2026 മാര്‍ച്ച് 31ന് സമാപിക്കും.










0 comments