ad
Deshabhimani

ഖാദി ബോർഡ് കുന്നുകര വിപണനകേന്ദ്രവും കരുമാല്ലൂർ എസ്ടി സെന്ററും തുറന്നു

khadi board

ഖാദി ഗ്രാമ വ്യവസായ ബോർഡ് കുന്നുകര വിപണനകേന്ദ്രം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 08, 2026, 01:51 AM | 1 min read

നെടുമ്പാശേരി


ഖാദി ഗ്രാമ വ്യവസായ ബോർഡ് കുന്നുകര വിപണനകേന്ദ്രവും കരുമാല്ലൂർ പഞ്ചായത്ത് എസ്ടി വില്ലേജ് ഇൻഡസ്ട്രീസ് സഹകരണ സംഘവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡിന്റെ വസ്ത്രനിർമാണം പരമ്പരാഗത ശൈലിയിൽനിന്ന്‌ മാറി പുതിയ ഫാഷനിലും സാങ്കേതികവിദ്യയിലും വൈവിധ്യവൽക്കരണത്തിലും അധിഷ്ഠിതമാക്കി മാറ്റിയതായി മന്ത്രി പറഞ്ഞു.


ജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള മാറ്റത്തിനാണ് ഖാദി ബോർഡ് തുടക്കമിട്ടിരിക്കുന്നത്. പുതിയ ഇനം വസ്ത്രങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടി തയ്യാറാക്കുന്നുണ്ട്‌. ഇതിനുള്ള വിപണനകേന്ദ്രംകൂടി നിലവിൽ വന്നതോടെ ബോർഡിന്റെ വിൽപ്പന വർധിക്കുമെന്നും മന്ത്രി പറഞ്ഞു.


എസ്ടി വില്ലേജ് ഇൻഡസ്ട്രീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും വർക് നിയര്‍ ഹോമിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ആദ്യധാര ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം കംപ്യൂട്ടർ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി. മണ്ഡലത്തിലെ വികസനോത്സവത്തിന്റെ ഭാഗമായുള്ള 42–-ാമത്തെയും 43–-ാമത്തെയും പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്‌. മാഞ്ഞാലി ഹൽവ ഉൽപ്പാദന സംരംഭകരുടെ നേതൃത്വത്തിൽ രൂപീകരിച്ച സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.


കുന്നുകരയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത കൃഷ്ണനും കരുമാല്ലൂരിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ടി എ മുജീബും അധ്യക്ഷരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home