ad
Deshabhimani

കെജിഒഎ നേതാക്കൾക്ക്‌ 
യാത്രയയപ്പ് നൽകി

KGOA Retirement

കെജിഒഎ നേതാക്കൾക്ക് നൽകിയ യാത്രയയപ്പ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 12:21 AM | 1 min read

കളമശേരി

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് (കെജിഒഎ) ജില്ലയിൽ ദീർഘകാലം നേതൃത്വം നൽകി സർവീസിൽനിന്ന്‌ വിരമിച്ച നേതാക്കൾക്ക് യാത്രയയപ്പ് നൽകി. പത്തടിപ്പാലത്ത് നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. വിരമിച്ച നേതാക്കൾക്ക് ഉപഹാരം നൽകി.


കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ആർ രാജേഷ് അധ്യക്ഷനായി. സി ആർ സോമൻ, ഡോ. ടി എം ഷൈലമ്മ, കെ അജയകുമാർ, ആനി ജെ സെനത്ത്, കെ ജി ത്യാഗി, കെ എസ് ബിന്ദു, കെ വി സുധീർ, ആർ ഹരികുമാർ, എം പി രാജി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ എം എൻ ശരത് ചന്ദ്രലാൽ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഡോ. ബോബി പോൾ, വി എസ് രജേഷ്, അനൂപ് ദാമോദരൻ, ടി എ ഷിജാത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home