കെജിഒഎ പതാകദിനവും സ്ഥാപിതദിനവും ആചരിച്ചു

കെജിഒഎ സ്ഥാപിതദിനാചരണം എഫ്എസ്ഇടിഒ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി എച്ച് എം ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് പതാകദിനവും 60–-ാം സ്ഥാപിതദിനവും ആചരിച്ചു. ജില്ലയിലെ 60 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. സിവിൽ സ്റ്റേഷനിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ബി പോളും ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡന്റ് ആർ രാജേഷും പതാക ഉയർത്തി.
പത്തടിപ്പാലം ഇല്ലിക്കൽ റസിഡന്റ്‌സിയിൽ നടന്ന സ്ഥാപിതദിനാചരണം എഫ്എസ്ഇടിഒ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി എച്ച് എം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ആർ രാജേഷ് അധ്യക്ഷനായി. ഡോ. ബി പോൾ, ഡോ. ആർ കുമാരി, ടി എൻ മിനി, എം ദേവി, പി ബി ജഗദീഷ്, ടി എസ് രാജു, ടി പി സിബി, എം സി ശശിധരൻ, സി ആർ സോമൻ തുടങ്ങിയവർ സംസാരിച്ചു.










0 comments