ad
Deshabhimani

അണഞ്ഞിട്ടില്ല പോയകാലത്തിന്റെ 'മണ്ണെണ്ണ കാഴ്ചകള്‍ '

kerosene light and fan

ബ്രിട്ടീഷ് നിർമിത മണ്ണെണ്ണ ഫാൻ, ഫ്ലയർ വിളക്ക് എന്നിവയോടൊപ്പം 
സുനിൽകുമാർ

avatar
വർഗീസ്‌ പുതുശേരി

Published on Jan 29, 2026, 02:45 AM | 1 min read


​അങ്കമാലി

​കറുകുറ്റി കിഴക്കേ നമ്പ്യാട്ട് സുനിൽകുമാറിന് മണ്ണെണ്ണയെന്നത് വൈവിധ്യമാര്‍ന്ന കൗതുകക്കാഴ്ചകളിലേക്കുള്ള ഇന്ധനമാണ്. മണ്ണെണ്ണവിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ഇരുട്ടകറ്റിയ ഭൂതകാലം പുതുതലമുറയ്‌ക്ക് കേട്ടറിവുമാത്രമാണ്. ആ കാലത്തിന്റെ അടയാളപ്പെടുത്തലായി മണ്ണെണ്ണ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നിരവധി ഉപകരങ്ങള്‍ ശേഖരിച്ച് പരിപാലിക്കുകയാണ് സുനില്‍ കുമാര്‍. മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിർമിതമായ ഫാന്‍, തേപ്പുപെട്ടി, റൂം ഹീറ്റർ, ഓവൻ, ഫ്രിഡ്ജ്‌, കുക്കിങ് റേഞ്ച്, കോഫി മേക്കർ, ടോർച്ച് എന്നിവയെല്ലാം ശേഖരത്തിലുണ്ട്.


ഇംഗ്ലണ്ടിലെ എസി വെൽസ് ആന്‍ഡ് കമ്പനിയുടെ കാസ്റ്റ് അയേൺ ഫ്ലയർ പാരഫിൻ വിളക്ക്, ഗുരുത്വാകർഷണ ഫലമായി പ്രഷർ കൊടുക്കാതെ പ്രവര്‍ത്തിക്കുന്ന മണ്ണെണ്ണവിളക്ക്, രണ്ടു നൂറ്റാണ്ടുമുന്പ്‌ കണ്ടുപിടിച്ച സീ ബെക്ക് എഫക്റ്റ് വിളക്ക്, രണ്ടാംലോക യുദ്ധത്തിനുശേഷം വൈദ്യുതി ഇല്ലാത്ത റഷ്യൻ ഗ്രാമങ്ങളിൽ വിളക്കിന്റെ ചൂടിൽ പ്രവർത്തിച്ചിരുന്ന റേഡിയോ, ഗ്രാമഫോൺ, ടേപ്പ് റെക്കോഡർ എന്നിവയെല്ലാം ഇവിടത്തെ കൗതുകമാണ്. സുനില്‍കുമാറിന്റെ സ്റ്റെര്‍ലിങ് ഫാനുകള്‍ യുആർഎഫ് വേൾഡ് റെക്കോഡിൽ ഇടംനേടിയിട്ടുണ്ട്. സംഗീതമേഖലയിലും സുനിൽകുമാറിന്റെ സാന്നിധ്യമുണ്ട്. പുല്ലാങ്കുഴലിൽ സംഗീതജ്ഞൻ കലഞ്ഞൂർ ഡി. വിശ്വനാഥന്റെ ശിഷ്യനാണ് ഇദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home