Deshabhimani

ആർട്ടിസാൻസ് യൂണിയൻ കോലഞ്ചേരി ഏരിയ സമ്മേളനം

നിർമാണമേഖലയിലെ അസംസ്‌കൃത
വസ്തുക്കളുടെ വിലക്കയറ്റം തടയണം

Kerala Artisans Union

കേരള ആർട്ടിസാൻസ് യൂണിയൻ കോലഞ്ചേരി ഏരിയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2026, 12:34 AM | 1 min read

കോലഞ്ചേരി


നിർമാണമേഖലയിലെ അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റം തടയണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) കോലഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം എൻ അജിത് അധ്യക്ഷനായി.


സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി എസ് മോഹനൻ, സെക്രട്ടറി എം എ ശശിധരൻ, കെ കെ ശശിധരൻ, എൻ കെ ജോർജ്, എൻ വി വാസു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം എൻ അജിത് (പ്രസിഡന്റ്‌), കെ കെ ശശിധരൻ (സെക്രട്ടറി), പി എൻ രാജൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home