റോഡ് തകർന്ന് തോടുപോലെയായി

കീഴില്ലം കുറിച്ചിലക്കോട് റോഡിൽ പണിക്കരമ്പലത്ത് റോഡ് തകർന്നനിലയിൽ
പെരുമ്പാവൂർ
കീഴില്ലം -കുറിച്ചിലക്കോട് റോഡ് തകർന്ന് അപകടങ്ങൾ പതിവായി. പണിക്കരമ്പലത്ത് കട്ട വിരിച്ച റോഡിൽ ടാറുമായി ചേരുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടത്. ടാർ ഇളകി റോഡ് തോടുപോലെയായി.
രണ്ടുദിവസംമുമ്പ് കുഴിയിൽ വീണ് നെല്ലിമോളം കക്കാടൻ വീട്ടിൽ എൽദോസിന്(42) പരിക്കേറ്റു. എൽദോസും ഭാര്യയും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഭാര്യ പരിക്കില്ലാതെ രക്ഷപ്പെട്ടു. നിരവധി ബൈക്കുകാരാണ് കുഴിയിൽ വീണ് മറിയുന്നത്.
തിരക്കേറിയ റോഡാണ് കീഴില്ലം - കുറിച്ചിലക്കോട് റോഡ്. പ്ലൈവുഡ് ഫാക്ടറിയിലേക്കും മറ്റ് കമ്പനികളിലേക്കും പോകുന്ന ഭാരവാഹനങ്ങളാണ് തകർച്ചയ്ക്ക് കാരണം. കുഴി നികത്തി റോഡിലെ അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments