ad
Deshabhimani

കീഴില്ലം–മാനാറി റോഡ് 
തകർന്നു; യാത്ര ദുരിതത്തിൽ

keezhillam-manari road

കീഴില്ലം–മാനാറി റോഡിലെ പായിപ്ര പഞ്ചായത്തിൽ ഉൾപ്പെട്ട ഭാഗം 
തകർന്നനിലയിൽ 

വെബ് ഡെസ്ക്

Published on Jul 30, 2026, 02:00 AM | 1 min read

മൂവാറ്റുപുഴ


കീഴില്ലം–മാനാറി റോഡ് തകർന്ന് യാത്ര ദുരിതത്തിലായി. റോഡിൽ ടാർ ഇളകിയുണ്ടായ കുഴികളിൽ മഴവെള്ളം നിറഞ്ഞ് ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.


വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡ് ശോച്യാവസ്ഥയിലാകാൻ കാരണം. ഇരുചക്രവാഹനയാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുകയാണ്‌. ഒരു സ്വകാര്യ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണ്. ഓട്ടോറിക്ഷകൾ ഇതുവഴി ഓടാൻ മടിക്കുന്നതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. ഇത് രോഗികൾ, പ്രായമായവർ, സ്കൂൾ കുട്ടികൾ എന്നിവരുടെ വാഹനയാത്രയ്ക്ക് തടസ്സമാകുന്നു. കിഴില്ലം–-മാനാറി റോഡിന്റെ നാല് കിലോമീറ്റർ ഭാഗത്തെ പായിപ്ര പഞ്ചായത്തിലെ രണ്ട് കിലോമീറ്റർ റോഡാണ് തകർന്നത്.


റോഡിന്റെ രായമംഗലം പഞ്ചായത്തിലുള്ള ബാക്കി രണ്ട് കിലോമീറ്റർ ഭാഗം സഞ്ചാരയോഗ്യമാണ്. മഴക്കാലമായതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതമായി. പായിപ്ര പഞ്ചായത്തിൽ ഉൾപ്പെടെ നാട്ടുകാർ പലതവണ പരാതി നൽകിയെങ്കിലും അറ്റകുറ്റപ്പണി നടത്താൻ തീരുമാനമായില്ല. 




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home