ad
Deshabhimani

കഥകളി ഉത്സവം "രസരഞ്ജനം' തുടങ്ങി

kathakali ulsavam

രസരഞ്ജനത്തിൽ നളചരിതം രണ്ടാംദിവസം കഥകളി

വെബ് ഡെസ്ക്

Published on Apr 19, 2026, 01:19 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ കഥകളികേന്ദ്രം സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ കഥകളി ഉത്സവം "രസരഞ്ജനം' തുടങ്ങി. ശ്രീ വെങ്കടേശ്വര മന്ദിർ ഓഡിറ്റോറിയത്തിൽ അജയ് തമ്പി ഉദ്ഘാടനം ചെയ്തു. മീരാ രാം മോഹൻ നയിച്ച സംഗീതക്കച്ചേരിയോടെ കലാപരിപാടികൾ തുടങ്ങി.


കഥകളിയുടെ വിവിധ മേഖലകളിൽ വനിതാപങ്കാളിത്തം വളർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ മീരാ രാം മോഹൻ, നിഷ ചെമ്പകശേരി, ആർച്ച ഗൗരി വർമ എന്നിവർ പങ്കെടുത്തു. തുടർന്ന് "നളചരിതം രണ്ടാംദിവസം' കഥകളി അരങ്ങേറി. ഇന്ദുജ ചെറുവള്ളി, പ്രിയ നമ്പൂതിരി, ബിജു ഭാസ്കർ, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ, കലാമണ്ഡലം കാശിനാഥ്, ഡോ. ഗായത്രി ശ്രീകുമാർ തുടങ്ങിയവർ അരങ്ങിലെത്തി.


കലാമണ്ഡലം വിനോദ്, കലാമണ്ഡലം വിശ്വാസ്, കലാമണ്ഡലം ഭരദ്വാജ് തുടങ്ങിയവർ സംഗീതവും ആകാശ് കലാമണ്ഡലം പ്രകാശ് കലാമണ്ഡലം തുടങ്ങിയവർ മേളവും ഒരുക്കി. ഞായർ രാവിലെ 10 മുതൽ വിദ്യാർഥികൾക്കായി കഥകളിസംഗീതമത്സരം, വൈകിട്ട് 4.30ന് സമാപനസമ്മേളനം തുടർന്ന് കീചകവധം കഥകളി എന്നിവ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home