ad
Deshabhimani

കഥകളി ഉത്സവം സമാപിച്ചു

Kathakali Festival

"രസരഞ്ജനം' കഥകളി ഉത്സവത്തിൽ അരങ്ങേറിയ കീചകവധം കഥകളിയിൽനിന്ന്‌

വെബ് ഡെസ്ക്

Published on Apr 20, 2026, 02:46 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ കഥകളി കേന്ദ്രം സംഘടിപ്പിച്ച കഥകളി ഉത്സവം "രസരഞ്ജനം' സമാപിച്ചു. വിദ്യാർഥികൾക്കായി നടത്തിയ കഥകളി സംഗീതമത്സരത്തിൽ സീനിയർ വിഭാഗത്തിൽ കെ സങ്കീർത്തന, നിരഞ്ജന പദ്മനാഭൻ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.


ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിനവ കെ ബാബു, എം എസ് അർജുൻ എന്നിവരും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മീനാക്ഷി എസ് വർമ, ശ്രീദ ശ്രീകാന്ത്, പി മേധ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനത്തിൽ കഥകളി കേന്ദ്രം പ്രസിഡന്റ്‌ ഡോ. സി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. കൊച്ചിൻ ഷിപ്‌യാർഡ് ചീഫ് ജനറൽ മാനേജർ കെ ആർ അഞ്ജന, അജയ് തമ്പി എന്നിവർ സമ്മാനങ്ങൾ നൽകി. മോഹൻ ബാബു, സുനോജ് പുല്ലൂർ തുടങ്ങിയവർ സംസാരിച്ചു.


"കീചക വധം' കഥകളിയും അരങ്ങേറി. കലാമണ്ഡലം ഷണ്മുഖൻ, കലാമണ്ഡലം ചമ്പക്കര വിജയകുമാർ, കലാമണ്ഡലം വിഘ്നേഷ്, കലാമണ്ഡലം ഗിരീഷ് തുടങ്ങിയവർ അരങ്ങിലെത്തി. കോട്ടയ്ക്കൽ മധു, ജ്യോതിഷ് ബാബു തുടങ്ങിയവർ സംഗീതവും കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം വിനീത് തുടങ്ങിയവർ മേളവും ഒരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home