ad
Deshabhimani

കഥകളികേന്ദ്രത്തിന്റെ വാർഷിക മഹോത്സവം സമാപിച്ചു

kathakali

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാർഷികത്തിൽ അവതരിപ്പിച്ച മേളപ്പദം

വെബ് ഡെസ്ക്

Published on Oct 13, 2025, 02:15 AM | 1 min read

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 53–ാമത് വാർഷിക കഥകളി മഹോത്സവം സമാപിച്ചു.


ആദ്യദിനത്തിൽ മയ്യനാട് രാജീവന്റെ സോദാഹരണപ്രഭാഷണം "നരകാസുരവധം' ആട്ടക്കഥ ആസ്വാദനത്തോടെ തുടക്കമായി. പി എസ് രാമൻ അനുസ്‌മരണം തൃപ്പൂണിത്തുറ കഥകളികേന്ദ്രം പ്രസിഡന്റ്‌ ഡോ. സി ഉണ്ണിക്കൃഷ്‌ണനും ചന്ദ്രമന്നാടിയാർ അനുസ്‌മരണം രമേശൻ തമ്പുരാനും നടത്തി.


തുടർന്ന് നരകാസുരവധം കഥകളി അരങ്ങേറി. ആർഎൽവി പ്രമോദ്, ഡോ. ഹരിപ്രിയ നമ്പൂതിരി, ആർഎൽവി അനുരാജ്, കലാമണ്ഡലം നീരജ്, പള്ളിപ്പുറം ജയശങ്കർ, കോട്ടക്കൽ നാരായണൻ, കലാനിലയം സിനു, ഗണേഷ് പാലൂർ തുടങ്ങിയവർ വേഷമിട്ടു. രണ്ടാംദിനം മേളപ്പദത്തിൽ ചെണ്ടയിൽ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, മദ്ദളത്തിൽ കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ശ്രീജിത്, സംഗീതത്തിൽ തൃപ്പൂണിത്തുറ അർജുൻരാജ്, ശ്രീദേവ് ചെറുമിറ്റം, ഇലത്താളത്തിൽ കല്ലുവഴി ശ്രീജിത്, വലന്തലയിൽ തൃപ്പൂണിത്തറ മിഥുൻ മുരളി, കലാമണ്ഡലം സായിനാഥ് എന്നിവർ അരങ്ങിലെത്തി.



വാർഷികസമ്മേളനവും കഥകളികേന്ദ്രത്തിന്റെ അവാർഡ് വിതരണവും പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. ഡോ. സി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. കലാമണ്ഡലം ശ്രീജിത്, കലാമണ്ഡലം രാമൻ നമ്പൂതിരി, പള്ളിപ്പുറം ഉണ്ണിക്കൃഷ്ണൻ, ഓയൂർ രാമചന്ദ്രൻ, തൃപ്പൂണിത്തുറ ശശിധരൻ, തൃപ്പൂണിത്തുറ കൃഷ്ണദാസ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പി മോഹൻ ബാബു, സുനോജ് പുല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് എരൂർ ഭവാനീശ്വരം കളിയോഗത്തിന്റെ കഥകളി കർണശപഥം അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home