ad
Deshabhimani

കഥകളി അരങ്ങേറി

kathakali

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി അരങ്ങേറിയ ‘ലവണാസുര വധം’ കഥകളി

വെബ് ഡെസ്ക്

Published on Mar 24, 2026, 01:26 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ‘ലവണാസുര വധം’ കഥകളി അരങ്ങേറി. കലാമണ്ഡലം കേശവൻ നമ്പൂതിരി സീതയായും സദനം ഭാസി ഹനുമാനായും നന്ദന തെക്കുംപാട്ട് കുശനായും നർമ്മദ വാസുദേവൻ ലെവനായും അഭിജിത് രാജീവ് ശത്രുഘ്നനായും അരങ്ങിലെത്തി.


കലാമണ്ഡലം ഹരീഷ് മനത്താറ്റും കലാമണ്ഡലം കൃഷ്ണകുമാറും സംഗീതവും ഗോപികൃഷ്ണൻ തമ്പുരാനും (ചെണ്ട) മണികണ്ഠനും (മദ്ദളം) മേളവും ഒരുക്കി.


യുവകലാകാരന്മാർക്കുള്ള പ്രത്യേക പരിപാടിയായ ‘വേദി പരിചയത്തിൽ’ മാസ്റ്റർ ആദിദേവും വിഷ്ണുദത്തും കല്യാണസൗഗന്ധികത്തിലെ ‘ശൗര്യഗുണം’ എന്ന രംഗം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home