വന്യജീവികളിൽനിന്നുള്ള കൃഷിനാശം തടയണം: കേരള കർഷകസംഘം

കേരള കർഷകസംഘം അങ്കമാലി ഏരിയ സമ്മേളനം കെ പൊന്നപ്പൻ നഗറിൽ (എ പി കുര്യൻ സ്മാരക സിഎസ്എ ഹാൾ) കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
മലയോരമേഖലയിൽ വന്യജീവികളിൽനിന്നുള്ള കൃഷിനാശം തടയാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്ന് കേരള കർഷകസംഘം അങ്കമാലി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അങ്കമാലി മേഖലയിലെ അയ്യമ്പുഴ, മഞ്ഞപ്ര, തുറവൂർ, മൂക്കന്നൂർ, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളിൽ കാർഷിക വിളകൾക്കുനേരെ വന്യമൃഗ ആക്രമണം രൂക്ഷമാണ്.
കൃഷിനാശം സംഭവിക്കുന്ന വിളകൾക്ക് വിപണിവില കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നും ആക്രമണത്തിൽ പരിക്കേൽക്കുന്ന കർഷകർക്ക് മികച്ച സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അങ്കമാലിയിൽ കെ പൊന്നപ്പൻ നഗറിൽ (സിഎസ്എഹാൾ) ചേർന്ന ഏരിയ സമ്മേളനം അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സി എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി പി അശോകൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം കെ തുളസി, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ ഷിബു എന്നിവർ സംസാരിച്ചു. കെ വൈ വർഗീസ് രക്തസാക്ഷി പ്രമേയവും കെ കെ ഗോപി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഭാരവാഹികൾ: ബൈജു പറപ്പള്ളി (പ്രസിഡന്റ്), കെ വൈ വർഗീസ്, സ്മിത ബേബി (വൈസ് പ്രസിഡന്റുമാർ), പി അശോകൻ (സെക്രട്ടറി), പി ബി അലി, എം കെ പ്രകാശൻ( ജോയിന്റ് സെക്രട്ടറിമാർ), ടിജോ ജോസഫ്(ട്രഷറർ).










0 comments