ad
Deshabhimani

കേരള കർഷകസംഘം പ്രതിഷേധിച്ചു

karshakasangham

കേരള കർഷകസംഘം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
എടവനക്കാട്‌ ട്രംപിന്റെയും മോദിയുടെയും കോലം കത്തിക്കുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 02:06 AM | 2 min read

പറവൂർ


ഇന്ത്യ-–അമേരിക്ക സ്വതന്ത്രവ്യാപാരകരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.


ജില്ലാ എക്സിക്യൂട്ടീവ്‌ അഗം ടി വി തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം എം കരുണാകരൻ അധ്യക്ഷനായി. കെ ഡി വേണുഗോപാൽ, എൻ എസ് സുനിൽകുമാർ, കെ വി രവീന്ദ്രൻ, ടി ജി അനൂബ്, എം ടി ഷോല, പി ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രകടനക്കാർ മോദിയുടെ കോലം കത്തിച്ചു.


വൈപ്പിൻ


കർഷകദ്രോഹ ഇന്ത്യ–അമേരിക്കൻ സംയുക്ത കരാറിനെതിരെ കേരള കർഷകസംഘം വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസംഗമം കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം കെ ബാബു ഉദ്‌ഘാടനം ചെയ്‌തു. എടവനക്കാട്‌ നടന്ന സമരപരിപാടിയിൽ ഏരിയ പ്രസിഡന്റ്‌ കെ എസ്‌ രാധാകൃഷ്‌ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വി സിനിലാൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ സാജിത്ത്‌, സിപിഐ എം ലോക്കൽ സെക്രട്ടറി കെ യു ജീവൻമിത്ര, സുനിൽ ഹരീന്ദ്രൻ, പി ആർ രാധാകൃഷ്‌ണൻ, ആൽബി കളരിക്കൽ, ഹാരിത ബൈജു എന്നിവർ സംസാരിച്ചു. ഡോണൾഡ്‌ ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും കോലം കത്തിച്ചു.


കാക്കനാട്


കേരള കർഷകസംഘം തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ജങ്ഷനിൽ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം സി എൻ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ടി എ സുഗതൻ അധ്യക്ഷനായി. എൻ വി മഹേഷ്, എം ബി മുരളീധരൻ, പി ജി സുനിൽകുമാർ, സി എ നിഷാദ്, എൻ കെ പ്രദീപ് എന്നിവർ സംസാരിച്ചു. നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും കോലം കത്തിച്ചു.


മട്ടാഞ്ചേരി


കേരള കർഷകസംഘം കൊച്ചി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ–അമേരിക്ക കാർഷികകരാർ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ് ഉദ്ഘാടനം ചെയ്തു. ഐ എസ് രമേശൻ അധ്യക്ഷനായി. എ കെ അനൂപ് കുമാർ, എം കെ അഭി, കെ എസ് സെയ്ഫുദ്ദീൻ എന്നിവർ സംസാരിച്ചു. തോപ്പുംപടി ടി എം മുഹമ്മദ് സ്മാരക ഓഫീസിൽനിന്ന്‌ ആരംഭിച്ച പ്രകടനം കെഎസ്ഇബി ഓഫീസിനുമുന്നിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home