കർഷകസംഘം ജില്ലാ സമ്മേളനം
ദേശീയ കർഷകപ്രക്ഷോഭം; സെമിനാർ സംഘടിപ്പിച്ചു

കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ദേശീയ കർഷകപ്രക്ഷോഭം’ സെമിനാർ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വെങ്ങോല എസ്എൻഡിപി ഹാളിൽ ‘ദേശീയ കർഷക പ്രക്ഷോഭം’ വിഷയമാക്കി സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.
കെ വി ബിനോയ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി ഏല്യാസ്, പി കെ സോമൻ, കെ എ അജേഷ്, സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, പി എം സലിം, എസ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച അശമന്നൂർ സഹകരണ ബാങ്ക് ഹാളിൽ ‘കർഷക, കർഷക തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.









0 comments