ad
Deshabhimani

കർഷകസംഘം നിവേദനം നൽകി

karshakasangham

കർഷകസംഘത്തിന്റെ നിവേദനം ഏരിയ പ്രസിഡന്റ്‌ കെ കെ ശിവൻ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി കുര്യാക്കോസിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 01:31 AM | 1 min read

കോതമംഗലം


വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘം വില്ലേജ് കമ്മിറ്റി കുട്ടമ്പുഴ പഞ്ചായത്തിൽ നിവേദനം നൽകി.


വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷണത്തിനായി സ്വന്തമായി സൗരവേലി സ്ഥാപിക്കുന്ന കർഷകർക്ക് ചെലവാകുന്ന തുകയുടെ 50 ശതമാനംവരെ സബ്‌സിഡി നൽകുക, വനഭൂമിയോട് അതിർത്തി പങ്കിടുന്ന സ്ഥലത്ത് 15 മീറ്റർ വഴിയിൽ മരങ്ങൾ മുറിച്ചുമാറ്റി സൗരവേലി സ്ഥാപിക്കുക, എംപി, എംഎൽഎ എന്നിവരുടെ പ്രാദേശിക വികസനഫണ്ട് കൊടുക്കുമ്പോൾ മലയോര മേഖലകളിലെ പഞ്ചായത്തുകൾക്ക് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകിയത്.


കർഷകസംഘം ഏരിയ പ്രസിഡന്റ്‌ കെ കെ ശിവൻ, ഭാരവാഹികളായ സി പി അബ്ദുൾ കരിം, പി ജെ ഷിബി, എ ബി ശിവൻ, കെ എസ് ഔസേഫ്, എം കെ ജോയി, പി ബി രതീഷ് എന്നിവർചേർന്ന് കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി കുര്യാക്കോസിന് നിവേദനം കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home