കർഷകസംഘം ജില്ലാ സമ്മേളനം: സംഘാടകസമിതിയായി

പെരുമ്പാവൂരിൽ കേരള കർഷകസംഘം ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപികരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, കെ തുളസി, പുഷ്പദാസ്, എൻ സി മോഹനൻ, സി എം അബ്ദുൾ കരീം, പി കെ സോമൻ, ഇ വി ജോർജ്, പി എസ് മണി, പി കെ സിദ്ദിഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ സി മോഹനൻ (ചെയർമാൻ), ഇ വി ജോർജ് (കൺവീനർ), സി എം അബ്ദുൾ കരീം (ട്രഷറർ). ആഗസ്‌ത് 22, 23ന് പെരുമ്പാവൂരിലാണ് ജില്ലാ സമ്മേളനം.










0 comments