ad
Deshabhimani

കൊടിമരജാഥയ്ക്ക് സ്വീകരണം നൽകി

karshakasangham

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച്‌ പെരുമ്പാവൂരിലെ സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ എൻ സി മോഹനൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 03:00 AM | 1 min read

കവളങ്ങാട്


കേരള കർഷകസംഘം ജില്ലാ സമ്മേളന കൊടിമരജാഥയ്ക്ക് വാരപ്പെട്ടിയിൽ സ്വീകരണം നൽകി. കെ എ അജേഷ്‌ ക്യാപ്റ്റനും സബിത കരീം വൈസ് ക്യാപ്റ്റനും ടി കെ മോഹനൻ മാനേജറും ആയിട്ടുള്ള ജാഥയ്ക്കാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനത്തിൽ കവളങ്ങാട് ഏരിയ പ്രസിഡന്റ്‌ വി കെ റെജി അധ്യക്ഷനായി.


jathaകേരള കർഷകസംഘം ജില്ലാ സമ്മേളന കൊടിമരജാഥയ്ക്ക് വാരപ്പെട്ടിയിൽ നൽകിയ സ്വീകരണം


ഏരിയ സെക്രട്ടറി ഷിജോ എബ്രഹാം, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ്, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം എ ആർ അനി, പികെഎസ് ജില്ലാ പ്രസിഡന്റ്‌ കെ സി അയ്യപ്പൻ, ഏരിയ ട്രഷറർ ടി പി എ ലത്തീഫ്, എ എസ് ബാലകൃഷ്ൻ, മാത്യു കെ ഐസക് എന്നിവർ സംസാരിച്ചു.


കർഷകസംഘം ജില്ലാ സമ്മേളന കൊടിമരജാഥയ്ക്ക് കോതമംഗലത്ത് സ്വീകരണം നൽകി. സമ്മേളനത്തിൽ കോതമംഗലം ഏരിയ പ്രസിഡന്റ്‌ പി എം അഷറഫ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, കെ കെ ശിവൻ, പി പി മൈതീൻ ഷാ എന്നിവർ സംസാരിച്ചു.


കോലഞ്ചേരി


പെരുന്പാവൂരിൽ നടക്കുന്ന കേരള കർഷകസംഘം ജില്ലാ സമ്മേളന കൊടിമരജാഥയ്‌ക്ക് പുത്തൻകുരിശിൽ സ്വീകരണം നൽകി. സംഘം ഏരിയ പ്രസിഡന്റ്‌ കെ സനൽ കുമാർ അധ്യക്ഷനായി.

ജാഥാ ക്യാപ്റ്റൻ കെ എ അജേഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ, ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, വി കെ അജിതൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home