ജലവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കും

മൂവാറ്റുപുഴ
എംവിഐപി കനാലിൽ വെള്ളം ഒഴുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനുശേഷം ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ കേരള കർഷകസംഘം നേതാക്കൾ എംവിഐപി സൂപ്രണ്ട് എൻജിനീയർ കെ ബാലശങ്കറുമായി ചർച്ച നടത്തി. തുടർന്ന്, ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യനെ വിവരം അറിയിച്ചു. ജലവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, കർഷകസംഘം നേതാക്കളായ കെ പി രാമചന്ദ്രൻ, കെ എൻ ജയപ്രകാശ്, എം കെ മധു, കെ വൈ മനോജ് എന്നിവരും ഒപ്പുമുണ്ടായി.









0 comments