തമിഴ്‌നാട് ഉപജീവനമാർഗം തടയുന്നു
ആര്യങ്കാവിൽ ഉജ്വല മാർച്ച് നടത്തി തൊഴിലാളികൾ


സ്വന്തം ലേഖകൻ
Published on Sep 12, 2026, 02:08 AM | 1 min read
പുനലൂർ
കേരളത്തിലേക്കുള്ള പാറയും പാറ ഉൽപ്പന്നങ്ങളും തമിഴ്നാട് സർക്കാർ ഏകപക്ഷീയമായി വിലക്കിയതിൽ പ്രതിഷേധിച്ച് സിഐടിയു ആര്യങ്കാവ് ചെക്ക് പോസ്റ്റിലേക്ക് ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. ആര്യങ്കാവ് ആർഒ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് സംസ്ഥാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സി മുകേഷ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി സജി, വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി ആർ വസന്തൻ, നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബി സുരേഷ് കുമാർ, സെക്രട്ടറി സി സന്തോഷ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എസ് ബിജു, സുരേഷ്, എ ഗോപി, വൈ രാജൻ, ബിനു ചാത്തന്നൂർ, എ ആർ കുഞ്ഞുമോൻ, വി എസ് മണി, എസ് എൻ രാജേഷ്, ജെ സുധീർലാൽ, വി രാമചന്ദ്രൻപിള്ള, ആർ സുരേഷ്, എസ് ശ്യാം, പി രാജു, ബിനു മാത്യു, ആർ രവീന്ദ്രൻ , സിറാജ്, എസ് ഗോപകുമാർ എന്നിവർ സംസാരിച്ചു.










0 comments