രാസവളം വിലവർധനയ്‌ക്കെതിരെ കർഷകമാർച്ച്

രാസവളം വിലവർധനയ്‌ക്കെതിരെ കേരള കർഷകസംഘം ആലുവ ഏരിയ കമ്മിറ്റി നടത്തിയ ആലുവ റെയിൽവേ സ്റ്റേഷൻ മാർച്ച് കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം പി വി തോമസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് വർധിപ്പിച്ച വില പിൻവലിക്കുക, കൃഷിക്കാർക്ക് ആവശ്യത്തിന് വളം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം ആലുവ ഏരിയ കമ്മിറ്റി കർഷകരെ അണിനിരത്തി ആലുവ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി.
കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം പി വി തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ കെ തോമസ് അധ്യക്ഷനായി. സെക്രട്ടറി പി ജെ അനിൽ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ഇ എം സലിം, ടി ജെ ജോഷി, എൻ ഗോപി, ലീന ജയൻ, എം കെ റഷീദ്, കെ വി ഷാലി, കെ എ രമേശ്, ടി എൻ കൃഷ്ണദാസ്, ഒ എൻ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments