കണ്ണമാലിയിൽ ടെട്രാപോഡ് ; സർക്കാരിന് അഭിവാദ്യം അർപ്പിച്ച് പ്രകടനവും പൊതുസമ്മേളനവും

പള്ളുരുത്തി
കണ്ണമാലിയിൽ ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന് 306 കോടി അനുവദിച്ച എല്‍ഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഐ എം കണ്ണമാലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയകടവിൽനിന്ന് കണ്ണമാലിയിലേക്ക് ആഹ്ലാദപ്രകടനവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം ജില്ലാകമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. ടി ജെ പ്രിൻസൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി വി അനിത, വി ജെ നിക്സൻ, പി ബി ദാളോ, എൻ ജെ ജോയി എന്നിവർ സംസാരിച്ചു.









0 comments