ad
Deshabhimani

കനിവ് ഭവനം കൈമാറി

kanivu bhavanam

കനിവ് ഭവനം കൈമാറി മൂവാറ്റുപുഴ സിപിഐ എം ആരക്കുഴ ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനം കൈമാറി. കീഴ്-മടങ്ങ്‌ തേക്കുംകാട്ടിൽ ഷാജി, മേരി ദമ്പതികൾക്കാണ് വീട്‌ നൽകുന്നത്‌. ഷാജിയും മേരിയും 15 വയസ്സുള്ള മകളുമൊത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിലായിരുന്നു താമസം. നാട്ടുകാരുടെയും സിപിഐ എം പ്രവർത്തകരുടെയും സഹായത്തോടെ മൂന്നേമുക്കാൽ ലക്ഷം രൂപ മുടക്കിയാണ്‌ 380 ചതുരശ്ര അടി വിസ്തീർണമുളള വീട് നിർമിച്ചത്. ആരക്കുഴ ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന രണ്ടാമത് കനിവ് ഭവനമാണിത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ കനിവ് ഭവനത്തിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. ലോക്കൽ സെക്രട്ടറി ബിനോയി ഭാസ്‌കരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ബ്രാഞ്ച് സെക്രട്ടറി ബെന്നി വർഗീസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ആർ സജിമോൻ, സി ആർ ജനാർദൻ, കെ എസ് നിഷാദ്, പി എൻ സോജിൽ തുടങ്ങിയവർ സംസാരിച്ചു.

വെബ് ഡെസ്ക്

Published on Apr 24, 2026, 02:47 AM | 1 min read

മൂവാറ്റുപുഴ


സിപിഐ എം ആരക്കുഴ ലോക്കൽ കമ്മിറ്റി നിർമിച്ച കനിവ് ഭവനം കൈമാറി. കീഴ്-മടങ്ങ്‌ തേക്കുംകാട്ടിൽ ഷാജി, മേരി ദമ്പതികൾക്കാണ് വീട്‌ നൽകുന്നത്‌. ഷാജിയും മേരിയും 15 വയസ്സുള്ള മകളുമൊത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിലായിരുന്നു താമസം.


നാട്ടുകാരുടെയും സിപിഐ എം പ്രവർത്തകരുടെയും സഹായത്തോടെ മൂന്നേമുക്കാൽ ലക്ഷം രൂപ മുടക്കിയാണ്‌ 380 ചതുരശ്ര അടി വിസ്തീർണമുളള വീട് നിർമിച്ചത്. ആരക്കുഴ ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന രണ്ടാമത് കനിവ് ഭവനമാണിത്‌.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ കനിവ് ഭവനത്തിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. ലോക്കൽ സെക്രട്ടറി ബിനോയി ഭാസ്‌കരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ബ്രാഞ്ച് സെക്രട്ടറി ബെന്നി വർഗീസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ആർ സജിമോൻ, സി ആർ ജനാർദൻ, കെ എസ് നിഷാദ്, പി എൻ സോജിൽ തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home