വിജയികൾക്ക് സമ്മാനങ്ങൾ നൽകി

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ ധനസമാഹരണത്തിനായി നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പ്രസിഡന്റ് എസ് സതീഷ് വിതരണം ചെയ്യുന്നു
തൃപ്പൂണിത്തുറ
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ ധനസമാഹരണത്തിനായി നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എ വി കുര്യാക്കോസ് അധ്യക്ഷനായി.
ഡോ. ജോ ജോസഫ് കനിവ് സൗജന്യ ഹൃദ്രോഗനിർണയ ക്യാമ്പയിന്റെ ഭാഗമായ ഹൃദയവർഷം പരിപാടിയെ സംബന്ധിച്ച് പ്രഭാഷണം നടത്തി. പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി സി ഷിബു, കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ, ഏരിയ രക്ഷാധികാരി പി വാസുദേവൻ, കെ ആർ രജീഷ്, ഇ എസ് രാകേഷ് പൈ, കെ ജി കൽപ്പനാദത്ത്, ജെയിംസ് മാത്യു എന്നിവർ സംസാരിച്ചു.
സമ്മാനം കൈപ്പറ്റാത്തവർ 31നകം സ്റ്റാച്യു ജങ്‌ഷന് സമീപത്തെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയിൽ കൈപ്പറ്റണം.










0 comments