കനിവ് ഹോം കെയർ പ്രവർത്തനം തുടങ്ങി

മൂവാറ്റുപുഴ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഹോംകെയർ യാത്ര കനിവ് ഏരിയാ പ്രസിഡന്റ് എം എ സഹീർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
മൂവാറ്റുപുഴ
മൂവാറ്റുപുഴ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഹോംകെയർ പ്രവർത്തനം തുടങ്ങി.
മൂവാറ്റുപുഴയിലെ എട്ട് പഞ്ചായത്തുകളിലും നഗരസഭയിലെ കിടപ്പുരോഗികൾക്കും മാറാരോഗബാധിതർക്കും വീട്ടിലെത്തി ആവശ്യമായ പരിചരണവും സേവനവും നൽകുകയാണ് ലക്ഷ്യം. കനിവ് വളണ്ടിയർമാർ, നഴ്സ്, ഡോക്ടർമാരുമുള്ള സംഘമാണ് സേവനം നൽകുക. നാലുവർഷമായി മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് സെന്ററിൽ സൗജന്യ ഫിസിയോതെറാപ്പി സേവനം നൽകുന്നുണ്ട്.
ഹോംകെയർ വാഹനത്തിന്റെ യാത്ര കനിവ് ഏരിയ പ്രസിഡന്റ് എം എ സഹീർ ഫ്ലാഗ് ഓഫ് ചെയ്തു. കനിവ് ഏരിയ സെക്രട്ടറി കെ കെ സുമേഷ്, ട്രഷറർ എം ആർ പ്രഭാകരൻ, ടി പ്രസാദ്, സിജോ മാധവൻ, പ്രേമലത പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.










0 comments