ad
Deshabhimani

കനിവ് കെയറിന് ഉപകരണങ്ങൾ കൈമാറി

kanivu

കനിവ് പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ മുളവുകാട് മേഖല കമ്മിറ്റിക്ക് സനം പി തോപ്പിൽ നൽകിയ ഉപകരണങ്ങൾ

വെബ് ഡെസ്ക്

Published on Apr 25, 2026, 02:27 AM | 1 min read

കൊച്ചി​


കനിവ് പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ മുളവുകാട് മേഖല കമ്മിറ്റിക്ക് കിടപ്പുരോഗികൾക്ക് ഉപയോഗിക്കാനാവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്തു.


കനിവ് പ്രസിഡന്റ്‌ സനം പി തോപ്പിലിന്റെ ഭർത്താവ് പ്രസാദിന്റെ സ്മരണാർഥം ബഡ്, വീൽചെയർ, സ്ട്രച്ചർ, വാക്കർ, എയർ ബഡ് തുടങ്ങിയവയാണ് സംഭാവനയായി നൽകിയത്. കനിവ് ഭാരവാഹികൾ ഉപകരണങ്ങൾ ഏറ്റുവാങ്ങി. യോഗത്തിൽ കെ ജി മനോജ് അധ്യക്ഷനായി.


കനിവ് ജില്ലാ ട്രഷറർ പി എച്ച് ഷാഹുൽ ഹമീദ്, കെ ബി സുനിൽ, ടെഡി മെന്റസ്, സനം പി തോപ്പിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home