തൃക്കാക്കരയിൽ ‘ഹൃദയവർഷം 2026’ന് തുടക്കം

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ‘ഹൃദയവർഷം 2026' ജനകീയ ഹൃദ്രോഗ പ്രതിരോധ ക്യാമ്പയിന് തുടക്കമായി.
കൊച്ചി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ‘ഹൃദയവർഷം 2026' ജനകീയ ഹൃദ്രോഗ പ്രതിരോധ ക്യാമ്പയിന് തുടക്കമായി. ആദ്യ ക്യാമ്പ് പൊന്നുരുന്നി എസ്‌പിവൈ എൽപി സ്കൂളിൽ ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനായി തൃക്കാക്കര നിയോജക മണ്ഡലത്തിലെ രണ്ടായിരത്തോളം പേരെ ഉൾപ്പെടുത്തി ഹൃദ്രോഗസാധ്യത ശാസ്ത്രീയമായി വിലയിരുത്തി ആവശ്യമായ പ്രതിരോധ നിർദേശങ്ങൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഹൃദ്രോഗം ചെറുപ്പക്കാരിൽപ്പോലും വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗസാധ്യത നേരത്തേ കണ്ടെത്തി പ്രതിരോധനടപടികൾ സ്വീകരിക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യം.
ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി തൃക്കാക്കരയിലെ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ മാസവും രണ്ടുവീതം ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രാദേശിക കനിവ് പ്രവർത്തകർ വീടുകളിലെത്തി നൽകുന്ന രജിസ്ട്രേഷൻ ഫോമിലൂടെയോ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിലൂടെയോ ക്യാമ്പയിനിൽ അംഗമാകാം. കനിവ് തൃക്കാക്കര ഏരിയ ചെയർമാൻ എ ജി ഉദയകുമാർ അധ്യക്ഷനായി. ജില്ലാ ഡയറക്ടർ ബോർഡ് അംഗം ഡോ. ജോ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി എം പി ഉദയൻ, എൻ വി മഹേഷ്, സി പി സാജൽ, കദീജ മൊയ്തീൻ, ബീന ദിവാകരൻ, പി ബി സുധീർ, എം ടി മഹേഷ്, സീന സുഗുണൻ എന്നിവർ സംസാരിച്ചു. വൈറ്റിലയിൽ നടന്ന ആദ്യ ക്യാമ്പിൽ 107 പേർ പങ്കെടുത്തു.
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ഐഎംഎ കൊച്ചി, അഭയം ചാരിറ്റബിൾ സൊസൈറ്റി തൃപ്പൂണിത്തുറ എന്നിവയുടെ നേതൃത്വത്തിൽ രക്തദാന ക്യാന്പ് നടത്തി.











0 comments