കനിവിന് പാലിയേറ്റീവ് വാൻ നൽകി

കനിവ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിക്ക് നൽകിയ വാനിന്റെ താക്കോൽ ലേക് ഷോർ ആശുപത്രി എംഡി എസ് കെ അബ്ദുള്ളയിൽനിന്ന് കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഏറ്റുവാങ്ങുന്നു
തൃപ്പൂണിത്തുറ
ലേക്‌ഷോർ ആശുപത്രി കനിവ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിക്ക് പാലിയേറ്റീവ് വാൻ സംഭാവന നൽകി. ആശുപത്രി എംഡി എസ് കെ അബ്ദുള്ളയിൽനിന്ന് കനിവ് ജില്ല പ്രസിഡന്റ് എസ് സതീഷ് താക്കോൽ ഏറ്റുവാങ്ങി.
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, കനിവ് ഭാരവാഹികളായ പി വാസുദേവൻ, കെ ആർ രജീഷ്, എ വി കുര്യാക്കോസ്, ഇ എസ് രാകേഷ് പൈ, പി എസ് സുഷൻ, കെ വി കിരൺ രാജ് , ജയിംസ് മാത്യു, പ്രകാശ് അയ്യർ, കെ കെ ബാലചന്ദ്രൻ , കെ എ ദേവസി തുടങ്ങിയവർ പങ്കെടുത്തു.










0 comments