2 കുടുംബങ്ങൾക്കുകൂടി കനിവിന്റെ തണൽ

പള്ളുരുത്തി
കനിവ് ഭവന നിർമാണത്തിന്റെ ഭാഗമായി സിപിഐ എം കണ്ണമാലി ലോക്കൽ കമ്മിറ്റിയിലെ പുത്തൻതോട് ബ്രാഞ്ച് നിർമിച്ച രണ്ടു വീടുകളുടെ താക്കോൽ ജില്ലാ സെക്രട്ടറി എസ് സതീഷ് കൈമാറി. ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ അധ്യക്ഷനായി. പുത്തൻതോട് ബ്രാഞ്ച് നിർമിക്കുന്ന ആറാമത്തെ വീടാണിത്.
പടിഞ്ഞാറെ വീട്ടിൽ സേവ്യർ, വാഴത്തോട്ടത്തിൽ നെപ്പോളിയൻ എന്നിവർക്കാണ് വീട് നിർമിച്ച് നൽകിയത്. ജില്ലാ കമ്മിറ്റി അംഗം അനിത ഷീലൻ, കെ ബി ജോസഫ്, ഫാ. സോളമൻ ചാരങ്കാട്ട്, ടി ജെ പ്രിൻസൻ, വി ജെ നിക്സൺ, എ എം ഷാജി, സി ജെ ജോയി എന്നിവർ സംസാരിച്ചു.










0 comments